Latest NewsKerala

മുങ്ങിനടന്നാല്‍ ഇനി പിടിയിലാകും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് കുരുക്ക്

170 കുട്ടികളെ കഴിഞ്ഞ വര്‍ഷം മാത്രം കാണാതായി ഇത് മുന്‍ വര്‍ഷങ്ങളെക്കാളും കൂടുതലാണ്

കണ്ണൂര്‍: സ്‌കൂളില്‍ പോകാതെ കറങ്ങിനടക്കുന്ന    വിദ്യാര്‍ത്ഥികളെകണ്ടെത്താനും വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കാനുമായി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഘ്യത്തിലാണ് നവംബര്‍ 14 ന് പുതിയ പദ്ധതിക്കു തുടക്കമിടുന്നത്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും പരിപാടി വ്യാപിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

സ്‌കൂളുകളിലെ മുഖ്യഅദ്ധ്യാപകന്‍, മറ്റ് അദ്ധ്യാപകര്‍, വ്യാപാരികള്‍ ഓട്ടോ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ലീഡര്‍മാര്‍, എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചുകൊണ്ട് കണ്ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ 46 സ്‌കൂളുകളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. സ്‌കൂളുകളിലെയും വീട്ടിലെയും അന്തരീക്ഷം, മാതാപിതാക്കളുടെ പെരുമാറ്റം എന്നിവ ചോദിച്ചറിയുക, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പഠനവൈകല്യം ഉള്ളവര്‍ക്കും പ്രത്യേക ക്ലാസും മറ്റ് നിര്‍ദ്ദേശങ്ങളും നല്‍കുക, പഠന വൈകല്യം കാണിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീമിഷന്റെ സ്നേഹിത വഴി കൗണ്‍സിലിംഗ് നല്‍കുക, കണ്ണൂര്‍ ടൗണ്‍ സ്റ്റ്ഷനില്‍ എല്ലാ ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുല്‍ ഇവര്‍ക്ക് ചികില്‍സ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

170 കുട്ടികളെ കഴിഞ്ഞ വര്‍ഷം മാത്രം കാണാതായി ഇത് മുന്‍ വര്‍ഷങ്ങളെക്കാളും കൂടുതലാണ്, എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു തലം വരെയുള്ള സമയത്താണ് കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലുംവേണ്ടത്. വീട്ടിലെ അന്തരീക്ഷമെല്ലാം അതിന് വളരെ പ്രധാനമാണ്. ഈ സമയത്ത് കുട്ടികളെ നേര്‍വഴിക്കു നടത്താന്‍ ശ്രമിച്ചാല്‍ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് കണ്ണൂര്‍ എസ്.പി.ജി. കൊ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ സഞ്ജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button