
തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വേണ്ടി വിവിധ നിസാന്‍ ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാര്‍ സ്വരൂപിച്ച ഒരു കോടി രൂപയുടെ ചെക്ക് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. റെനോ -നിസാന്‍ ടെക്‌നോളജി ബിസിനസ് സെന്റര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണന്‍ സുന്ദരരാജന്‍, നിസാന്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് അഭിഷേക് മഹപത്ര, എച്ച്.ആര്‍.ഡയറക്ടര്‍ ജയകുമാര്‍ ഡേവിഡ്, നിസാന്‍ ഡിജിറ്റല്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ സുജാ ചാണ്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post Your Comments