ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐ.എന്‍.എക്സ്. മീഡിയ കമ്പനിയെ സഹായിച്ചുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്.
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദേശത്തെ വസതിയുള്‍പ്പെടെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഷീന ബോറ കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജിയുടെയും ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ളതാണ് ഐ.എന്‍.എക്സ്. മീഡിയ കമ്പനി.
കാര്‍ത്തിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സട്ടിങ്ങിന് 10 ലക്ഷം രൂപ ഐ.എന്‍.എക്സ്. മീഡിയ നല്‍കിയെന്നു തെളിയിക്കുന്ന രേഖ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
നേരത്തെ ഈ കേസില്‍ പി.ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്‍രെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കാര്‍ത്തി ചിദംബരം ഐഎന്‍എക്‌സ് മീഡിയയില്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചര്‍ സിബിഐക്ക് കിട്ടിയിരുന്നു.
Post Your Comments