ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ അവിനാശ് ഇരഗവരപൂ കമലഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടില്‍ എത്തി. 2019 -ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അവിനാശ് തമിഴ്നാട്ടിലെത്തിയത്. സാങ്കേതിക വിദ്യയിലൂടെയും ചടുലതന്ത്രങ്ങളിലൂടെയും വോട്ടര്‍മാരെ സ്വാധീനിക്കാനുളള കഴിവ് അതാണ് അവിനാശിന്റെ സവിശേഷത. സീറ്റ് നിനിര്‍ത്താനും സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനും അമേരിക്ക ആശ്രയിക്കുന്ന ഏക ഇന്ത്യക്കാരനാണ് അവിനാഷ്.
നിലവില്‍ അരിസോണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം. ഡേറ്റാ മോഡിംഗും സൈക്കോ പ്രൊഫൈലിംഗുമാണ് പ്രേക്ഷകരെയും ശ്രോതാക്കളേയും പിടിച്ചിരുത്താന്‍ അവിനാശ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടില്‍ എത്തിയ അവിനാശ് മക്കള്‍ നീതി മയ്യത്തിന്റെ ഭാരഭാഹി യോഗത്തില്‍ പങ്കെടുത്തു. കമല്‍ഹാസന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുകയാണ് തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളില്‍ മുഖ്യം. തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്ന തിരക്കിലാണ് കമലിന്റെ പാര്‍ട്ടി. എത്രസീറ്റുകളില്‍ മത്സരിക്കുമെന്നതടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും.
Post Your Comments