ധാക്ക: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നേരെ 2004ല്‍ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലാണ് ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് ജീവപര്യന്തം തടവ്. 19 പേര്‍ക്കു വധശിക്ഷയും വിധിച്ചു. 49 പ്രതികളുള്ള കേസില്‍ മറ്റു 18 പേര്‍ക്കു ജീവപര്യന്തവും 11 പേര്‍ക്കു തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ബംഗ്ലദേശില്‍ ഡിസംബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു വിധി. മുഖ്യപ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി)യുടെ മേധാവിയായ ഖാലിദ സിയ അഴിമതിക്കേസില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയില്‍ വാസം അനുഭവിച്ച് വരികയാണ്.
അഴിമതിക്കേസില്‍ നേരത്തെ 10 കൊല്ലം തടവിനു ശിക്ഷിക്കപ്പെട്ട താരിഖ് റഹ്മാന് (51) ഇപ്പോള്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുകയാണ്. 2004 ഓഗസ്റ്റ് 21ന് അവാമി ലീഗിന്റെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍നിന്ന് അന്നു പ്രതിപക്ഷനേതാവായിരുന്ന ഷെയ്ഖ് ഹസീന രക്ഷപ്പെട്ടെങ്കിലും കേള്‍വിശക്തി ഭാഗികമായി നഷ്ട്ടപ്പെട്ടിരുന്നു.ആക്രമണത്തില്‍ മുന്‍പ്രസിഡന്റ് സില്ലൂര്‍ റഹ്മാന്റെ ഭാര്യയും അവാമി ലീഗ് വനിതാവിഭാഗം മേധാവിയുമായ ഐവി റഹ്മാന് കൊല്ലപ്പെടുകയും ചെയ്തു. ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇസ്ലാമിയാണു ആക്രമണം നടത്തിയത്. ഇത് ബിഎന്‍പി നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നാണു കണ്ടെത്തല്‍.
Post Your Comments