Latest NewsKerala

ഇനി ഉറപ്പായും പിടിവീഴും; ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറയുമായി പൊലീസ്

വളവിലും തിരിവിലും പതുങ്ങി നിന്ന് ഹെല്‍മറ്റ് വയ്ക്കാത്തവരെ പൊലീസിന് പിടികൂടേണ്ടി വരില്ല

തിരുവനന്തപുരം: ഇനി ഇല്ലെങ്കിൽ പിടിവീഴുമെന്നത് ഉറപ്പാണ്. പുതിയ ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. ദേശീയപാതകളിലും പ്രധാന റോഡുകളിലും മാത്രമല്ല, ഇടറോഡുകളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ട്രാഫിക് നിയന്ത്രണം പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം.

ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകൾ സ്ഥാപിക്കുന്നതിന് 180 കോടി രൂപ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഹെല്‍മറ്റ് ഡിറ്റക്ഷന്‍ ക്യാമറകളും ചുവപ്പ് സിഗ്നല്‍ ക്യാമറകളും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും പിഴയടയ്ക്കാനുള്ള നോട്ടീസുകള്‍ ഇവിടെ നിന്ന് അയയ്ക്കുകയും ചെയ്യും. സ്ഥിരം അപകട മേഖലകളില്‍ എഎന്‍പിആര്‍ ക്യാമറകളും, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ പിടികൂടാനുള്ള സംവിധാനവും ഒരുക്കും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വളവിലും തിരിവിലും പതുങ്ങി നിന്ന് ഹെല്‍മറ്റ് വയ്ക്കാത്തവരെ പൊലീസിന് പിടികൂടേണ്ടി വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button