Bikes & ScootersLatest News

ഹാര്‍ലി ഡേവിഡ്‌സന്‍റെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ‘ലൈവ് വയര്‍’ ഇലക്‌ട്രിക് ബൈക്ക്

ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ബെെക്ക് റെെഡിങ്ങ് ഇഷ്ടപ്പെടുന്ന ഏവരുടേയും മനസുകളില്‍ പതിഞ്ഞ ആവേശമുണര്‍ത്തുന്ന പേരാണ് ഹാര്‍ലി ഡേവിഡ്‌സന്‍ . എെെതിഹാസിക അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഇവര്‍ ഇറക്കുന്ന ഒരോ വാഹനവും ബെെക്ക് പ്രേമികള്‍ എന്നും മനസുകൊണ്ട് പൂര്‍ണ്ണമായും സ്വീകരിച്ച മോഡലുകളാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുളളത്.

ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ബെെക്ക് റെെഡിങ്ങ് ഇഷ്ടപ്പെടുന്ന ഏവരുടേയും മനസുകളില്‍ പതിഞ്ഞ ആവേശമുണര്‍ത്തുന്ന പേരാണ് ഹാര്‍ലി ഡേവിഡ്‌സന്‍ . എെെതിഹാസിക അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഇവര്‍ ഇറക്കുന്ന ഒരോ വാഹനവും ബെെക്ക് പ്രേമികള്‍ എന്നും മനസുകൊണ്ട് പൂര്‍ണ്ണമായും സ്വീകരിച്ച മോഡലുകളാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുളളത്. കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിച്ച ഹാര്‍ലിയുടെ പുതിയ മോഡലായ ‘ലൈവ് വയര്‍’ ബെെക്ക് ആരാധകരില്‍ രോമാഞ്ഞമണിയിക്കുന്ന രൂപഭംഗിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

2019ല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്ബനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലാണ് ‘ലൈവ്‌വയര്‍’ മോഡല്‍ അവതരിപ്പിച്ചത്. ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്‌ട്രിക്ക് ബൈക്കിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രദര്‍ശിപ്പിച്ചെങ്കിലും വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സ് കമ്ബനി പുറത്തുവിട്ടിട്ടില്ല. കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ്‌വയര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനില്ല. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ പെന്‍സില്‍വാനിയയിലെ യോര്‍ക്ക് നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്‌ട്രിക് ബൈക്കിന്റെ നിര്‍മാണം.

ഇന്ധന വാഹനങ്ങള്‍ക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്‌വയറിലെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 74 എച്ച്‌പി പവര്‍ നല്‍കുന്ന 55 മോട്ടോറാണ് ലൈവ്‌വെയര്‍ കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഇതിലും മികച്ച പെര്‍ഫെമെന്‍സ് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button