ന്യൂഡല്‍ഹി•റാഫേല്‍ യുദ്ധവിമാന കാരാറില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം. റിലയന്‍സ് ഡിഫന്‍സുമായി കരാര്‍ ഒപ്പിടുന്നത് ‘അനിവാര്യവും നിര്‍ബന്ധവു’മായാണ് ദസ്സോ ഏവിയേഷന്‍ പരിഗണിച്ചിരുന്നതെന്ന് കമ്പനിയുടെ ആന്തരിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് അവകാശപ്പെടുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് ത്രിദിന ഫ്രാന്‍സ് സന്ദര്‍ശനത്തിന് തിരിക്കാനിരിക്കെയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഫ്രാന്‍സ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
Post Your Comments