വാഷിങ്ടണ്‍: സ്ത്രീകള്‍ക്കെതിരെ ഉയരുന്ന ലൈംഗീകാധിക്രമങ്ങളെ കുറിച്ച് തുറന്നുപറയാവുന്ന പ്രതിഷേധകൂട്ടായ്മയായ മീ ടൂവിനെതിരെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ‘മീ ടൂ’ നിയമങ്ങളെ തുടര്‍ന്ന് സ്വയംനിയന്ത്രണത്തിനു താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചൊല്ലുണ്ട്, പക്ഷേ ‘മീ ടൂ’വിന്റെ നിയമങ്ങള്‍ പ്രകാരം അത് ഉപയോഗിക്കാന്‍ എനിക്ക് അധികാരമില്ല. എനിക്കതിന് കഴിയില്ല’ – പെന്‍സില്‍വേനിയയില്‍ ഒരു തിരഞ്ഞെടുപ്പ് യോഗത്തില്‍ ട്രംപ് പറഞ്ഞു. രക്ഷപ്പെട്ട പെണ്‍കുട്ടി എന്ന പൊതുവായ ചൊല്ലിലേക്ക് ശ്രദ്ധതിരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘വ്യക്തിയാണു രക്ഷപ്പെട്ടത്. മുന്‍കാലങ്ങളില്‍ പെന്‍സില്‍വേനിയ എന്നു പറയുന്നതില്‍നിന്ന് അത് വലിയ വ്യത്യാസമുണ്ടായിരുന്നില്ല’. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതിരുന്ന പെന്‍സില്‍വേനിയ സര്‍ക്കാരിനെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. പതിവായി ഉപയോഗിച്ചു വരുന്ന ഒരു ചൊല്ലുണ്ട്. എന്നാല്‍ നമുക്കത് മാറ്റാം. പെന്‍സില്‍വേനിയയാണ് എപ്പോഴും രക്ഷപ്പെട്ടതെന്നാക്കാം. അതാകുമ്പോള്‍ കുഴപ്പമില്ല’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
Post Your Comments