ടൂറിന്: ലൈംഗികാരോപണക്കേസില്‍ കുറ്റസമ്മതം നടത്തി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മയോര്‍ഗയെന്ന യുഎസ് യുവതിയെ കണ്ടിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം തുറന്നുപറഞ്ഞു. എന്നാല്‍ ഇരുപേരുടേയും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് താരത്തിന്റെ വക്കീല്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
2009ല്‍ ലാസ് വേഗാസിനെ ഹോട്ടില്‍ വച്ചാണ് താരം താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി തന്റെ ആരോപണത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ലാസ് വേഗാസ് പൊലീസ് അന്വേഷണം പുന:രാംഭിച്ചിരുന്നു. താരത്തിനെതിരേ മറ്റ് രണ്ട് യുവതികളും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ അന്ന് നടന്നത് ബലാത്സംഗമോ അല്ലെങ്കില്‍ അതിക്രമമോ ആയിരുന്നില്ല. അവരുടെ സമ്മതോടെയാണ് ചെയ്തെന്നും വാര്‍ത്താകുറിപ്പിലുണ്ട്. എല്ലാവരുടെയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ താരത്തിന്റെ നിലപാട് വ്യക്തമാക്കാമെന്നും. 2009 ല്‍ ലാസ് വേഗാസില്‍ നടന്നതെല്ലാം രണ്ടുപേരുടെയും സമ്മതത്തോടെയായിരുന്നുവെന്നും അഭിഭാഷകന് പറഞ്ഞു. എന്നാല്‍ ഇതൊന്നും വിശ്യസിക്കാനാകെതെ അമ്പരപ്പോടെ നില്‍ക്കുകയാണ് കായികലോകം.
Post Your Comments