Latest NewsNattuvartha

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കിയ ക​മ്യൂ​ണി​റ്റി ഹാ​ൾ പ്ര​വ​ർ​ത്ത​ന​ രഹിതം

കൊച്ചി: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കിയ ക​മ്യൂ​ണി​റ്റി ഹാ​ൾ പ്ര​വ​ർ​ത്ത​ന​ രഹിതം . ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പൻ ​കു​ഴി​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ൾ പ്ര​വ​ർ​ത്ത​ന​ രഹിതമായി കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ നിർമിച്ചത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എം​എ​ൽ​എ ഫ​ണ്ടും ഉ​ൾ​പ്പ​ടെ 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് നി​ല​യു​ള്ള മ​ന്ദി​രത്തിന്റെ പണി പൂർത്തീകരിച്ചത്. ടോ​യ്‌​ല​റ്റ്, വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴു​മി​ല്ല. ഇ​തു​മൂ​ല​മാ​ണ് ക​മ്യൂ​ണി​റ്റി ഹാ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്.

ക്ല​ബ്, വാ​യ​ന​ശാ​ല എ​ന്നി​വ​ക്കു​വേ​ണ്ടി സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ഞ്ചാ​യ​ത്ത് നി​രാ​ക​രി​ച്ചി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പും ഇ​വി​ടെ തു​റ​ക്കാ​ൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button