കൊച്ചി: കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനായ ബി എ ആളൂര്‍ ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞു. ജിഷ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനായിരുന്നു ആളൂരിനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ കേസ് കോടതി തീര്‍പ്പാക്കി. പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞ ദിവസമാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ബി എ ആളൂര്‍ ജഡ്ജിക്കെതിരെ അധിക്ഷേപം നടത്തിയത്.
എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ആളൂരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിൽ പരാതി നല്‍കിയത്. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി ഹൈക്കോടതിക്ക് ശുപാര്‍ശ നല്‍കി.
ഹൈക്കോടതി കേസ് പരിഗണിക്കവെ ആളൂര്‍ തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇതെ തുടര്‍ന്നാണ് മാപ്പപേക്ഷ സ്വീകരിച്ച് ആളൂരിനെതിരായ കോടതിയലക്ഷ്യ നടപടി ഹൈക്കോടതി അവസാനിപ്പിച്ചത്.
Post Your Comments