ബോളിവുഡിനെ ഞെട്ടിക്കുകയായണ് മീടു ക്യാംപെയിന്‍. പലരും തുറന്നു പറയാന്‍ മടിക്കുന്ന ലൈംഗിക അതിക്രമങ്ങളാണ് മീടു ക്യാംപെയിനിലൂടെ പുറത്തു വരുന്നത്. വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ജനങ്ങള്‍ ഏറ്റെടുത്തതോടെയും ക്യാംപയിന ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്‍ സുഭാഷ് കപൂറിന്റെ ചിത്രത്തില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നു ആമിര്‍ ട്വിറ്ററിൂടെ അറിയിച്ചു.
സുഭാഷ് കപൂറിനെതിരെ നടി ഗീതിക ത്യാഗി മീടുക്യാംപെയിനില്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്യാംപെയ്‌നിന് പിന്തുണ നല്‍കി ചിത്രത്തില്‍ നിന്നും പിന്‍മാറുന്ന വിവരം ആമിര്‍ പങ്കുവെച്ചത്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യുന്ന ‘മൊഗുള്‍’ എന്ന ചിത്രത്തില്‍ മുമ്പ് അഭിനയിക്കാമെന്ന് ആമിര്‍ ഏറ്റിരുന്നു. എന്നാല്‍ സംവിധായകന്‍ എതിരെ ലൈംഗിക ആരോപണം വരികയും അത് മാധ്യമങ്ങളില്‍ ചര്‍ച്ച ആവുകയും ചെയ്തതോടെ ആമിര്‍ പിന്‍മാറുകയായിരുന്നു.
ലൈംഗിക അതിക്രമങ്ങളില്‍പ്പെട്ടവര്‍ക്കൊപ്പമാണ് തങ്ങളെന്നും ആരോപണം നേരിടുന്നവരുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ആരേയും കുറ്റക്കാരനാണെന്ന് വിധിക്കുന്നില്ല; അതിന് ഞങ്ങള്‍ കോടതിയോ അന്വേഷണ ഉദ്യോഗസ്ഥരോ അല്ല, കുറ്റം തെളിയുന്നതുവരെ ഞങ്ങള്‍ മാറി നില്‍ക്കുന്നു ‘ ആമീര്‍ ട്വിറ്ററിലൂടെ കുറിച്ചു.
Post Your Comments