
മണര്‍കാട്:യന്ത്രത്തിൽ കൈകുടുങ്ങി യുവതി വേദന തിന്നത് ഒരു മണിക്കൂറോളം .കോട്ടയം ജില്ലയിലെ മണര്‍ക്കാട് ഐരാറ്റുനടയ്ക്ക് സമീപം വഴിയരികില്‍ കരിമ്പിന് ജ്യൂസ് കച്ചവടം നടത്തുകയാണ് ഗീതയെന്ന മുപ്പത്തിയാറുകാരി. ജ്യൂസ് അടിക്കാനായി യന്ത്രത്തിലേക്ക് കരിമ്പു വയ്ക്കേ അബദ്ധത്തില്‍ വലതുകൈവിരലുകള്‍ കുടുങ്ങുകയായിരുന്നു.
സഹായത്തിനായി പലരും എത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുക്കം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗിസിന്റെ നേതൃത്വത്തില്‍ പൊലീസും കോട്ടയം ഫയര്‍ഫോഴ്സ് ഫയര്സ്റ്റേഷന് ഓഫിസര്‍ ശിവദാസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയുമെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്ഭാഗം അഴിച്ചെടുത്തു കൈ പുറത്തെടുത്തു. ഗീതയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ടു വിരലുകള്‍ പൂര്‍ണമായി ചതഞ്ഞ അവസ്ഥയിലാണ്.വിരലുകളിലെ ഞരമ്പു മുറിഞ്ഞിട്ടുമുണ്ട്.
Post Your Comments