പഞ്ചാബ് : ജലന്ധറില്‍ തീവ്രവാദ ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്ന് എൻജിനിയറിങ് വിദ്യാര്‍ഥികളെ പോലീസ് ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു . ജലന്ധറിനടുത്ത് ഷാപൂരിലെ എൻജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത് .പിടിയിലായ വിദ്യാര്‍ഥികള്‍ക്ക് അന്‍സാര്‍ ഗസ്വത് ഉല് ഹിന്ദ്, ജയ്ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പോലീസ് അറിയിച്ചു .
പഞ്ചാബ് , കാശ്മീര്‍ പോലീസ് സേനയുടെ സംയുക്തമായ നീക്കത്തിലാണ് ഇവര്‍ പിടിയിലായത് .അറസ്റ്റിലായവരില്‍ നിന്നും റൈഫിളുകളും , സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു . 90 പേരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത് .സാഹിദ് ഗുല്‍സാര്‍, മുഹമ്മദ് ഇദ്രിസ് ഷാ, യൂസഫ് റഫീഖ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത് .
മുഹമ്മദ് ഇദ്രിസ് , യൂസഫ് റഫീഖ് ഭട്ട് കശ്മീരിലെ പുല്‍വാമ സ്വദേശികളാണ് . കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു .
Post Your Comments