ഹരിപ്പാട്: കുളിക്കുന്നതിനിടെ കുളത്തിലേക്ക് തെന്നിവീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായാറാഴ്ച രാത്രി 9.30 ഓടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള പെരുങ്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ തുലാം പറമ്പ് നടുവത്ത് നാരായണീ ഭവനത്തില്‍ സുകുമാരന്റെ മകന് മനു (31) കാല് വഴുതി കുളത്തിലേക്ക് വീണത്.
ഏറെനേരമായിട്ടും മനു തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുളക്കരയില്‍ മനുവിന്റെ വസ്ത്രങ്ങളും മൊബൈലും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സുഹൃത്തുക്കളിലാരോ വിവരംസഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയും, തിരച്ചിലിലാണ് മൃതശരീരം രാത്രി 10.30 ഓടെ കണ്ടെത്തുകയുമായിരുന്നു.
Post Your Comments