KeralaLatest News

വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

പത്രത്തില്‍ പുനര്‍ വിവാഹത്തിന് പരസ്യം നല്‍കി ഇയാള്‍ ചതിച്ചത് നിരവധി പേരെ

പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചു അവരുടെ പണവും സ്വര്‍ണവുമായി മുങ്ങുന്ന വീരനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

38കാരനായ പയ്യന്നൂര്‍ സ്വദേശി ബിജു ആന്‍റണിയാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനി ആയ യുവതിയുമായി ഇത്തരത്തില്‍ അടുപ്പത്തിലായ ഇയാള്‍ കഴിഞ്ഞ മാസം വടുതലയില്‍ വാടകക്ക് വീടെടുത്തു താമസം തുടങ്ങി. ഒരാഴ്ചക്കകം യുവതിയുടെ പണവും സ്വര്‍ണവുമായി ഇയാള്‍ കടന്നു കളഞ്ഞു.യുവതിയുടെ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു അന്വഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ വലയിലായത്.

ഒരു തവണ അടുപ്പത്തില്‍ ആയ യുവതികളുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ആണ് ഇയാള്‍ പിന്നീട് പരസ്യം നല്‍കാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. അതിനാല്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നിരവധി അന്വഷണങ്ങള്‍ നടത്തിയെങ്കിലും ഇയാളെ കുറിച്ച്‌ വിവരം ഒന്നും കിട്ടിയില്ല.

വായനാടിലും ഗുണ്ടല്പേട്ടിലും മാറി മാറി താമസിച്ചിരുന്ന പ്രതിക്കായി പലസ്ഥലങ്ങളിലും അന്വഷണം നടത്തി വരവേ കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുമായി മടങ്ങി സ്റ്റേഷനിലേക്ക് വരുമ്ബോഴും കഴിഞ്ഞ ദിവസം ഇയാള്‍ നല്‍കിയ വിവാഹ പരസ്യം കണ്ടു നിരവധി യുവതികള്‍ വിളിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പരാതിക്കാരിയായ യുവതിയോടൊപ്പം എറണാകുളത്തു താമസിക്കുമ്ബോള്‍ തന്നെ ഇയാള്‍ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം 45000 രൂപ കൈക്കലാക്കിയിരുന്നു. കൂടാതെ വൈക്കം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചു വരികയുമായിരുന്നു.

ഇത്തരത്തില്‍ 2008 മുതല്‍ തട്ടിപ്പ് നടത്തിയതിനു കാസറഗോഡ് കുമ്ബള, കണ്ണൂര്‍ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.മലപ്പുറം സ്വദേശിനിയോട് റഫീഖ് എന്നും, വൈക്കം സ്വദേശിനിയോട് ജീവന്‍ എന്നും മറ്റുള്ളവരോട് ബിജു എന്നുമാണ് ഇയാള്‍ പേര് പറഞ്ഞിരുന്നത്.

ഫേസ്ബുക് ല്‍ നിന്നും ഇയാളുമായി സാമ്യമുള്ളവരുടെ ഫോട്ടോ എടുത്തശേഷം അതാണ്‌ ഇയാള്‍ വാട്സ്‌ആപ്പ് DP ആയി ഉപയോഗിച്ചിരുന്നത്.ഇത്തരത്തില്‍ അമ്ബതോളം യുവതികളെ ഇയാള്‍ കെണിയില്‍ പെടുത്തിയിട്ടുണ്ട്. 25 വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ ഇതില്‍ പെടും.

അറസ്റ്റ് ചെയ്യുന്നതിന് തലേദിവസവും ഇയാള്‍ പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയിരുന്നു. കിട്ടുന്ന പണം മുഴുവന്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് SI വിബിന്‍ദാസിന്‍റെ നേതൃത്വത്തിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങും.

Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button