പെരിയ: 10 ലക്ഷം രൂപ ചെലവില്‍ പൂര്‍വ വിദ്യാലയത്തിന് സ്മാര്‍ട് ക്ലാസ് റൂം നിര്‍മിച്ച് നല്‍കാനൊരുങ്ങി വിദ്യാര്‍ഥി കൂട്ടായ്മ. പെരിയ ജവാഹര്‍ നവോദയ വിദ്യാലയത്തിലാണ് സ്മാര്‍ട് ക്ലാസ് റൂം ഒരുങ്ങുന്നത്. വിദ്യാലയത്തിലെ 7ാം ബാച്ച് അലൂമിനി അസോസിയേഷനാണ് സ്മാര്‍ട് ക്ലാസ് ഒരുക്കാന്‍ പ്രിന്‍സിപ്പല്‍ കെ.എം.വിജയകൃഷ്ണന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൈകോര്‍ക്കുന്നത്. ഒരേ സമയം 80 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു പഠിക്കാനുള്ള സജ്ജീകരണമാണ് സ്മാര്‍ട് ക്ലാസിലുണ്ടാകുക. ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു തറക്കല്ലിട്ടു.
Post Your Comments