മലയാളി താരം അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോൾ വളരെ ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. അനസ് ബ്ലാസ്റ്റേഴ്സിലെത്തിയതിനാൽ കൂടുതല്‍ സമയം താരത്തോടൊപ്പം പരിശീലനത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നതു കൊണ്ട് അതിന്റെ കെട്ടുറപ്പു കൂടിയിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് നായകന് പറയുകയുണ്ടായി.
വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഫുട്ബോള്‍ മത്സരം നടക്കുന്നത്. ചൈനക്കെതിരെ തങ്ങളുടെ 100 ശതമാനവും ടീം ഇന്ത്യ കൊടുക്കേണ്ടതുണ്ട്. ചൈന ഇന്ത്യയെക്കാള്‍ മികച്ച ടീമാണെന്നും അവര്‍ക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയില്‍ നല്ല ചരിത്രമാണ് ഉള്ളതെന്നും ജിങ്കന് പറയുകയുണ്ടായി.
Post Your Comments