ചെങ്ങന്നൂര്‍: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിനികളെ ശബരിമല കയറ്റാനൊരുങ്ങി എസ്‌എഫ്‌ഐ. ഇതിനായി കലാലയങ്ങളില്‍ ‘ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും’ എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കാനും നീക്കമുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ പതിനായിരക്കണക്കിന് സ്ത്രീകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയിരുന്നു. സ്ത്രീരോഷത്തെ സ്ത്രീകളെ തന്നെ അണിനിരത്തി നേരിടാനുള്ള ശ്രമമാണ് എസ്‌എഫ്‌ഐ നടത്തുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ ചില കോളേജുകളിലാണ് എസ്‌എഫ്.ഐയുടെ നീക്കം നടക്കുന്നത്. ചില കോളേജുകളില്‍ വിദ്യാര്‍ഥിനികളുടെ രഹസ്യയോഗം തിങ്കളാഴ്ച ചേര്‍ന്നതായാണ് വിവരം. എസ്‌എഫ്‌ഐയുടെ പേരില്‍ പരിപാടികള്‍ ഒന്നും നടത്താന്‍ പാടില്ലെന്ന് സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, സൈക്കോളജി, ജേര്‍ണലിസം തുടങ്ങി മാനവിക വിഷയങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റുകളായിരിക്കും സെമിനാര്‍ സംഘടിപ്പിക്കുക.
എസ്‌എഫ്‌ഐയുടെ നിര്‍ദേശത്തോട് പക്ഷേ വിദ്യാര്‍ഥിനികള്‍ അത്ര താല്‍പര്യം കാണിച്ചിട്ടില്ല. ആചാരങ്ങള്‍ പാലിച്ചു മാത്രമേ ശബരിമലയിലേക്ക് പോകാവൂ എന്ന നിലപാടാണ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ളത്. സംഘടനയുടെ നിര്‍ദേശം പാലിക്കാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സെമിനാറുകള്‍ നടത്തി കുട്ടികളുടെ മനസ് മാറ്റാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്ന് ശക്തമായ നിലാടുകള്‍ എടുത്ത ഫെമിനിസ്റ്റുകളെ ഇത്തരം സെമിനാറുകള്‍ക്ക് ക്ഷണിക്കും. ഇത്തരം ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന അക്കാദമിക് രംഗത്തുള്ളവരെ ഉദ്ഘാടകരായും ലക്ഷ്യം വെക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ്, യൂണിയന്‍ ഫണ്ടുപയോഗിച്ചോ സ്‌പോണ്‍സര്‍ഷിപ്പുകള്‍ വഴിയോ ആയിരിക്കും സെമിനാറുകള്‍ സംഘടിപ്പിക്കുക.
Post Your Comments