ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ച വിധിക്കെതിരെ നല്കിയ റിവ്യൂഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പൂജ അവധിയ്ക്കു മുമ്പ് കേസ് കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ പൂജ അവധിയ്ക്കു അടച്ചാലും വീണ്ടും തുറക്കുമല്ലോ എന്നാണ് കോടതി ചോദിച്ചത്.
അതേസമയം, സര്‍ക്കാര്‍ വിശ്വാസത്തിനെതിരെല്ലെന്നും ശബരിമലയുടെ പേരില്‍ അന്യായമായി ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ സാമൂഹിക വിരുദ്ധരെ അനുവദിക്കില്ലെന്നും സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും ദേവസ്വംമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസും ബിജെപിയും മുതലെടുപ്പ് നടത്തുന്നത്. ബിജെപിയുടെ വലയില്‍ കോണ്‍ഗ്രസ് വീണു. ഇതിന് തിരിച്ചടിയുണ്ടാവും. ഉത്തരേന്ത്യയില്‍ അവര്‍ക്ക് സംഭവിച്ചത് മറക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments