KeralaLatest NewsIndia

ശബരിമല: വിധിയെതിരാകാൻ കാരണം സത്യവാങ്മൂലം

സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും കോടതിയില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എതിരായതിനു കാരണം പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണെന്ന് ആരോപണം . ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു വിവേചനവും ഇല്ലെന്നാണ് സത്യവാങ്മൂലം.സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സര്‍ക്കാര്‍ എതിരാണ്.

അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും കോടതിയില്‍ വ്യക്തമാക്കി.മുന്‍കാലങ്ങളിലും സ്ത്രീകള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ മഹാറാണി സന്ദര്‍ശിച്ചിരുന്നതായും ചൂണ്ടിക്കാണിച്ചു. അതിനാല്‍ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്‌നവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സന്ദര്‍ശന കാലം നിശ്ചയിക്കണം. എന്നാല്‍ ഇത്തരമൊരു പേടി സര്‍ക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. ആചാരങ്ങളിലെ മാറ്റം ശബരിമലയില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ മലയാള മാസത്തിലും ആദ്യത്തെ അഞ്ചു ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്‌വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറക്കാനാണ്.

ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ. ഇക്കാര്യത്തില്‍ കോടതി വിധി കാത്തിരിക്കുകയാണ്. ഒരു നിയമനിര്‍മാണവും സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്നും വിധി നടപ്പിലാക്കുമെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button