KeralaLatest News

ക്വാറിയില്‍ റെയ്ഡ് : വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു

60 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും 10 മീറ്റര്‍ ആഴത്തിലുമായിരുന്നു ഖനനം

എറണാകുളം: അധികൃത പ്രവര്‍ത്തനം നടത്തിയിരുന്ന ചെങ്കല്‍ ക്വാറി റെയ്ഡ്. മൂവാറ്റുപുഴ കല്ലൂര്‍കാടുള്ള ക്വാറിയിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന്്
പോലീസ് റെയ്ഡ് നടത്തിയത്. ഇഇവിടുത്തെ വാഹനങ്ങളും ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. ചെങ്കല്ലുകള്‍ നിറച്ച രണ്ടു മിനി ലോറികള്‍ മണ്ണു മാറ്റാനുപയോഗിച്ച ജെസിബി, ടിപ്പര്‍, കല്ലുവെട്ടാനും പോളീഷ് ചെയ്യാനുമുപയോഗിച്ച യന്ത്രങ്ങള്‍, മറ്റ് പണിയായുധങ്ങള്‍ എന്നിവയാണ് കല്ലൂര്‍കാട് പൊലീസ് പിടികൂടിയത്.

നാഗപ്പുഴ പത്തുകുത്തി കാരംകുന്നേല്‍ ശ്യാമളന്റെ പുരയിടത്തിലാണ് ഒരാഴ്ചയോളമായ് അനധികൃത ചെങ്കല്‍ ഖനനം നടന്നിരുന്നത്. 60 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും 10 മീറ്റര്‍ ആഴത്തിലുമായിരുന്നു ഖനനം. അശമന്നൂര്‍ സ്വദേശി സനൂപിന്റെ നേതൃത്വത്തിലായിരുന്നു ഖനന ജോലികള്‍ നടത്തിയിരുന്നത്. അതേസമയം ഇരുവര്‍ക്കും ഖനനം സംബന്ധിച്ച ഒരുവിധ അനുമതികളും കല്ലൂര്‍കാടു പൊലീസില്‍ മുന്നില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. റെയിഡിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button