Latest NewsKerala

കൊല്ലത്ത് വാഹനാപകടം; കെ എസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

കൊല്ലം: കഴിഞ്ഞ ദിവസം കിളിമാനൂര്‍ തട്ടത്തുമല മണലേത്തുപച്ചയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തനാപുരത്തേക്ക് വന്ന കെ എസ്ആര്‍ടിസി ബസാണ് കാറില്‍ ഇടിച്ചത്.

ചരക്കുവാഹനത്തെ ഓവര്‍ടേക്ക് ചെയ്യവേയാണ് ബസ് കാറില്‍ ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊല്ലം അഞ്ചല്‍ ആലഞ്ചേരി സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. അരുണ്‍(21), അഖില്‍ (24), ഓമനക്കുട്ടന്‍ (50), ജലജകുമാരി (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെഞ്ചുവേദനയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button