ആലപ്പുഴ : ഓഗസ്റ്റില്‍ പ്രളയത്തെ തുടര്‍ന്ന് ഉപേക്ഷിച്ച നെഹ്‌റു ട്രോഫി വള്ളംകളി വീണ്ടും നടത്തുന്നു. ടൂറിസം മേഖലയ്ക്കു ഉണര്‍വ്വ് നല്‍കുന്നതിന് വേണ്ടി നവംബര്‍ 10നായിരിക്കും വള്ളംകളി നടത്തുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. കുട്ടനാട് സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുന്നതിനായാണ് ഇപ്പോള്‍ വള്ളം കളി നടത്തുന്നതെന്നും റിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വള്ളംകളികൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments