തിരുവനന്തപുരം: ചാരക്കേസില്‍ ആരോപിക്കപ്പെട്ട ശസ്ത്രജ്ജന് നമ്പി നാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ കെെമാറി. കഴിഞ്ഞ സെപ്റ്റംബറിനാണ് 14 നാണ് സുപ്രീം കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. നമ്പി നാരായണന് നീതിക്ക് വേണ്ടിയാണ് നിലകൊെണ്ടതെന്നും അദ്ദേഹത്തിന്റെ ശകിതമായ മനസും നിശ്ചയദാര്‍ഢ്യവുമാണ് കേസില്‍ നീതി വാങ്ങിയെടുക്കുന്നത് സഹായകയമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി ഇത്ര വേഗത്തില്‍ സാധ്യമാക്കുന്നതിനായി നീക്കങ്ങള്‍ നടത്തിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് നന്പി നാരായണനും സന്തോഷം പങ്കുവെച്ചു.
കേസിലെ അനീതിയേക്കുറിച്ച് മുഖ്യമന്തിക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നുവെന്നും നമ്ബി നാരായണന് സംസാര വേളയില്‍ പറഞ്ഞു.ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖന്‍വീല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതായിരുന്നു വിധി. കേസില്‍ കുടുക്കിയതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റീസ് ഡി.കെ ജെയ്ന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Post Your Comments