തിരുവനന്തപുരം: ശ്രീലങ്കന്‍ മ്യൂസിക്കല്‍ ആല്‍ബത്തിന് സംഗീതം നല്‍കി മലയാളി യുവാവ്. ആല്‍ബത്തിന് യൂട്യൂബില്‍ വന്‍ സ്വീകാര്യത. കൊല്ലം സ്വദേശി സുമേഷ്‌കൃഷ്ണയാണ് വീരമെന്ന ശ്രീലങ്കന്‍ ആല്‍ബത്തിന് സംഗീതവും ഗാനം ആലപിക്കുകയും ചെയ്തത്. പതിനായിരക്കണക്കിന് പേര്‍ കഴിഞ്ഞയാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം കണ്ടു കഴിഞ്ഞു. എവിടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി. അനുപുമയില്‍ ആണ് ഗാനം പുറത്തിറക്കിയത്. സുമേഷ് കൃഷ്ണയ്ക്കൊപ്പം സാന്ത് സന്തനമെ എന്ന ഗാനം ആലപിച്ചിട്ടുള്ള പുതുമുഖ ഗായിക അഖില വി.നായരും മാത്രമാണ് മലയാളികളായി ഈ ആല്‍ബത്തിലുള്ളത്. ബാക്കി മുഴുവന്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയവും വിരഹവും സംഘട്ടനങ്ങളും ഒക്കെയാണ ആല്‍ബത്തിന്റെ പ്രമേയം. സംവിധാനം റെജി സെല്‍വരശ. ശ്രീലങ്കന്‍ ഗ്രാമങ്ങളുടെ ഭംഗി ദൃശ്യ വല്‍കരിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍ മുഖ്യ കഥാപാത്രങ്ങളായി ആര്‍.ജെ.നെലു, വാസിനി എന്നിവരെത്തുന്നു. കേരളത്തിന് പുറമേ, ശ്രീലങ്ക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും മികച്ച അഭിപ്രായവുമായി ആല്‍ബം മുന്നേറുകയാണ്.
Post Your Comments