
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തിരിപ്പന്‍ നയമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. കേരളത്തിലെ നവോഥാന മൂല്യങ്ങളെ കോണ്‍ഗ്രസ് ഒറ്റുകൊടുത്തു. എംഎല്‍എ. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ ഡിവൈഎഫ്ഐ പിന്തുണയ്ക്കില്ലെന്ന് സ്വരാജ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോള്‍ ശക്തമായ വിശ്വാസികളുടെ പ്രതിഷേധങ്ങളെ അപകടമായി കാണേണ്ടതില്ല. വിശ്വാസികളുടെ പ്രതിഷേധം രാഷ്ട്രീയമായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. വെള്ളം ചേര്‍ക്കാത്ത വര്‍ഗീയതയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസും ബിജെപിയും ഒരേ ആശയങ്ങളുള്ള പാര്‍ട്ടികളായി മാറി- സ്വരാജ് ആരോപിച്ചു.
Post Your Comments