Latest NewsOman

ലുബാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ തയ്യാറെടുപ്പിൽ

ഭക്ഷണവും വെള്ളവുമടക്കമുള്ള അവശ്യ വസ്തുക്കള്‍ സംഭരിക്കാനാണ് മുൻഗണന

മനാമ: അറബികടലില്‍ രൂപം കൊണ്ട ‘ലുബാന്‍’ ചുഴലികാറ്റിനെ നേരിടാനൊരുങ്ങി ഒമാൻ. ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ദോഫര്‍ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ സലാലിയില്‍ നിന്നും 830 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 92 മുതല്‍ 101 കിലോമീറ്റര്‍ വരെ വേഗമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില്‍ അടിയന്തിര സര്‍വീസുകളെ വിന്യസിച്ചതായി സിവില്‍ ഡിഫന്‍സ് ദേശീയ സമിതി ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹജ്രി അറിയിച്ചു. ഭക്ഷണവും വെള്ളവുമടക്കമുള്ള അവശ്യ വസ്തുക്കള്‍ സംഭരിക്കാനാണ് മുൻഗണന. അടിയന്തിര സാഹചര്യം വന്നാല്‍ അതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button