Latest NewsNattuvartha

ഇടിമിന്നലിൽ വീട് കത്തി നശിച്ചു

1 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു

കറുകച്ചാൽ: ഇടിമിന്നലിൽ വീട് കത്തി നശിച്ചു . വെള്ളാവൂർ പഞ്ചായത്ത് 13-ാം വാർഡ് താഴത്തുവടകര പറയിടത്തിൽ ബോബി ജോസഫിന്റെ വീടും വീട്ടുപകരണങ്ങളുമാണ് കത്തിനശിച്ചത്.

ശക്തിയേറിയ മിന്നലിൽ വീടിന്റെ ശൗചാലയത്തിെന്റ ഒരുഭാ​ഗത്തെ ഭിത്തി തകർന്നുപോയി. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

മിന്നലിൽ വീട്ടിലെ മെയിൻസ്വിച്ചും വയറിങ്ങുമടക്കം പൊട്ടിതെറിച്ചു. വീട്ടുമുറ്റത്തുനിന്നിരുന്ന പ്ലാവിനും നാട്ടുമാവിനും മിന്നലേറ്റിട്ടുണ്ട്. ഒരുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിതായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button