തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
രണ്ടാം വിമോചന സമരത്തിനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധിയുടെ മറവില്‍ ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണ്. അതിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസിന്റെ മെഗാഫോണായി കെപിസിസി നേതൃത്വം മാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിയുടെ ഏജന്റായി. ശബരിമല വിഷയത്തില്‍ നടക്കുന്ന സമരം സംബന്ധിച്ച എസ്എന്‍ഡിപി നിലപാട് സ്വാഗതാര്‍ഹമാണ്. ഇപ്പോള്‍ നടക്കുന്ന സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിപുലമായ ജനകീയ പ്രചാരണ പരിപാടി നടത്തുമെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments