രാജപുരം: കസാര്‍കോഡ് ജില്ലയിലെ റാണിപുരത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സുരക്ഷിതമായ ഈ വെളളച്ചാട്ടം ഒരുക്കുയിരിക്കുന്നത്. പ്രകൃതിയുടെ നിശബ്ദ സംഗീതവും തെളിവെളളത്തിന്റെ നെെര്മല്യവും ശരീരത്തിനോടും മനസിനോട് ഇഴുകി ചേര്‍ത്ത് വിനോദയാത്രയില്‍ നവ നവ്യാനുഭൂതി നിറക്കാന്‍ ആഗ്രഹിക്കുന്നവരെ രണ്ടു കെെയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് റാണിപുരത്തെ ഈ ശുദ്ധജലത്താല്‍ തരളിതമായ പ്രകൃതിഭംഗി നിറക്കുന്ന ഈ വൃന്ദാവനം.
റാണിപുരത്തേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സ്വകാര്യ സംരംഭകരുടെ നേതൃത്വത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒരുക്കിയ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാനും വെള്ളത്തില്‍ ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 35 അടി ഉയരത്തില്‍ നിന്നും വീഴുന്ന വെള്ളച്ചാട്ടത്തില്‍ അപകടമില്ലാതെ കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ റാണിപുരത്ത് വിനോദങ്ങള്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ സഞ്ചാരികള്‍ വനത്തിലൂടെ മാന്യ മലയിലേക്ക് സഞ്ചാരം നടത്തി പ്രകൃതിസൗന്ദര്യം കണ്ട് ആസ്വദിച്ച് തിരിച്ചു പോകുമായിരുന്നു. ഇതിലൂടെയുള്ള വനയാത്ര വയോധികര്‍ക്കും കുട്ടികള്‍ക്കും ദുഷ്കരമായിരുന്നു അതിനാല്‍ ഇവര്‍ക്ക് മലകയറാന്‍ കഴിയാറില്ല. ഇതിന് പരിഹാരമെന്നോണം ആണ് പഞ്ചായത്തിന്റെ സഹകരണത്തോടെ വനാതിര്‍ത്തിയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഒരുക്കിയത് എന്ന് സംരംഭകര്‍ പറയുന്നു. ഇതോടൊപ്പം പൂന്തോട്ടം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുടെ നിര്‍മാണവും ആലോചനയിലാണ്.
Post Your Comments