Latest NewsSports

യൂത്ത് ഒളിമ്പിക്‌സ്; ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. 62 കിലോ വിഭാഗത്തില്‍ 274 കിലോ ഭാരമുയര്‍ത്തിയാണ് മിസോറാമില്‍ നിന്നുള്ള ഐസ്വാള്‍ സ്വദേശിയായ 15കാരന്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍  ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. താരത്തിന്റെ മികച്ച വ്യക്തിഗത നേട്ടം കൂടിയാണിത്.

അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സിലെ ഇതേയിനിത്തില്‍ തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ വെള്ളി (263 കിലോഗ്രാം), കൊളംബിയയുടെ വിയ്യര്‍ എസ്റ്റിവെന്‍ (260) വെങ്കലവും നേടി. സ്നാച്ചില്‍ 124 കിലോ ഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 150 കിലോ ഗ്രാമുമാണ് താരം ഉയര്‍ത്തിയത്. ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ലാല്‍റിന്നുംഗ.

shortlink

Related Articles

Post Your Comments

Related Articles


Back to top button