തിരുവനന്തപുരം: സംസ്ഥാനത്തു നടക്കു്ന്ന ഭൂരിപക്ഷം റോഡ് അപകടങ്ങള്‍ക്കും കാരണം സുരക്ഷാ നിയമങ്ങളോടുളള് പുച്ഛമാണെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡ് സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാറ്റ് പാക്കിന്റെ കണക്കു പ്രകാരം പ്രതിവര്‍ഷം 4000 പേരുടെ ജീവന്‍ നിരത്തുകളില്‍ നഷ്ടമാകുന്നു.
ഏറ്റവും ഒടുവില്‍ അപകടത്തില്‍ പൊലിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വനിയുടെയും മരണ വാര്‍ത്ത് കേരളക്കരയെ ഒന്നടങ്കം ഞെട്ടച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാത്രി യാത്രയാത്ര ഏറ്റവും അപകടകരമെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു.
അപകടങ്ങള്‍ ഉണ്ടായാല്‍ ഉടനടി പ്രാഥമിക ചികിത്സ ലഭ്യമാക്കിയാല്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.മാര്‍ത്താണ്ഡന്‍പിള്ള പറഞ്ഞു. റോഡ് സുരക്ഷയില്‍ വേഗം നിയന്ത്രിണം, സീറ്റ് ബൈല്‍റ്റ് ഹെല്‍മറ്റ് എന്നിവയുടെ ഉപയോഗം അപകടനിരക്ക് കുറക്കാനാകുമെന്നാണ് സെമിനാറില്‍ സംസാരിച്ചര്‍ വ്യക്തമാക്കിയത്.
Post Your Comments