KeralaLatest News

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : കേരളാതീരത്ത് ശക്തമായ കാറ്റിന് സാധ്യത. കേരള, കര്‍ണ്ണാടക തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 km വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിമീ വേഗതയിലും കാറ്റടിക്കുവാനാണ് സാധ്യതയുള്ളത്.

ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 km വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിമീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അറബികടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികള്‍ അറബികടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും , ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും ഒക്ടോബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button