പാറശാല: തലസ്ഥാനത്ത് യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. കഴിഞ്ഞ മാസം 11നാണ് സംഭവം. നെയ്യാറ്റിന്‍കര മരുതത്തൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സജി മോന് (30) മാരായമുട്ടം മാതാ ഭവനില്‍ ബിന്ദു (40) അടുത്തുള്ള മാര്‍ക്കറ്റില്‍ പോയി വരവേ ഇടവഴിയില്‍ പതുങ്ങിനിന്ന ശേഷം യുവതിയുടെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാല കവര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Post Your Comments