KeralaLatest News

വിവാഹ വാഗ്ദ്ധാനം നല്‍കി വീട്ടമ്മയെ സി.ഐ.ടി.യു നേതാവ് പീഡിപ്പിച്ചു

കാര്യം കഴിഞ്ഞപ്പോള്‍ കയ്യൊഴിഞ്ഞ സിഐടിയു നേതാവ് പുലിവാല്‍ പിടിച്ചു

ചേര്‍ത്തല: സി.ഐ.ടി.യു നേതാവ് വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുത്തിയിരുന്നതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് വഴിയോരക്കച്ചവട യൂണിയന്‍ ഏരിയ ഭാരവാഹിയ്‌ക്കെതിരെയാണ് വീട്ടമ്മ കരുവ എല്‍.സി ഓഫീസില്‍ പരാതി നല്‍കിയത്. കണിച്ചിക്കുളങ്ങര സ്വദേശിനിയായ വീട്ടമ്മയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായും എന്നാല്‍ നേതാവ് സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ലെന്നുമായിരുന്നു ആരോപണം.

ഇതോടെ ഭാര്യയും മക്കളുമുള്ള നേതാവ് വീട്ടമ്മയെ തല്‍ക്കാലം വാടകവീട്ടില്‍ താമസിപ്പിക്കാമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉറപ്പുനല്‍കി. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, നേതാക്കള്‍ക്കെതിരെ പീഡനപരാതികള്‍ വര്‍ദ്ധിച്ച് വരുന്നതോടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഏരിയ നേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button