
പാലക്കാട്: കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവതി പിടിയിലായി .വിപണിയില്‍ 10 കോടിരൂപാ വിപണിമൂല്യമുള്ള ഹാഷിഷ് ഓയിലുമായാണ് നാഗര്‍കോവില്‍ സ്വദേശി സിന്ധുജ (21) എക്‌സൈസിന്റെ പിടിയിലായത്.. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരില്‍ വിതരണത്തിനായി കൊണ്ടുവരികയായിരുന്നു ഹാഷിഷ് ഓയിലെന്ന് എക്‌സൈസ് സംഘം വിശദമാക്കി.
കേരളത്തിലേക്ക് മയക്കു മരുന്നു കടത്തുന്നതായി ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ഒലവക്കോട് റെയില്‍വേസ്റ്റേഷന്‍ എ ടി എം കൗണ്ടറിന് സമീപത്തു നിന്നും പിടികൂടിയ യുവതിയെ ഉച്ചകഴിഞ്ഞ് പാലക്കാട് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വീടുമായി ബന്ധമില്ലാതെ മയക്കുമരുന്നു കടത്ത് സ്ഥിരമാക്കിയ സംഘത്തിലെ കണ്ണിയാണ് ഇവരെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Post Your Comments