KeralaLatest News

വയനാട് വെള്ളിമുണ്ടയിലെ വിഷ മദ്യദുരന്തത്തിന്റെ ചുരുളഴിഞ്ഞു

കല്‍പ്പറ്റ: വെള്ളമുണ്ട കൊച്ചാറയിൽ വിഷമദ്യദുരന്തത്തിന് കാരണക്കാരനായ ഒരാൾ  അറസ്റ്റിൽ.  മാനന്തവാടി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ സന്തോഷ് ആണ് അറസ്റ്റിലായത്.  സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്) വിഭാഗം ഡി.വൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ നാലിനാണ് കാവുംകുന്ന് കൊച്ചാറ കോളനിയിലെ തികിനായി (72), മകന്‍ പ്രമോദ് (35), ബന്ധുവും ഇതേ കോളനിയിലെ താമസക്കാരനുമായ പ്രസാദ് (38) എന്നിവര്‍ വിഷം കലര്‍ന്ന മദ്യം അകത്ത് ചെന്നതിനെ തുടര്‍ന്ന് മരിച്ചത്. മദ്യത്തില്‍ പൊട്ടാസ്യം സയ്‌നെയിഡ് കലര്‍ന്നിട്ടുണ്ടെന്ന് നേരത്തെ കോഴിക്കോട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ക്ക് മദ്യം എത്തിച്ചു കൊടുത്തത് സജിത്താണെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
മദ്യം വിളമ്പി നൽകിയ സജിത്തിന്റെ സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

സജിത്തിന്റെ മകള്‍ക്ക് മന്ത്രചരട് കെട്ടുന്നതിനാണ് സജിത്ത് തിഗിനായിയുടെ അടുത്തെത്തിയത്. ചടങ്ങിന് ശേഷം സജിത്ത് ഉപഹാരമായി നല്‍കിയ മദ്യം കഴിച്ച ഉടനെ തിഗിനായി കുഴഞ്ഞുവീണ് മരിച്ചു. തിഗിനായിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് രാത്രി വീട്ടിലെത്തിച്ചതിന് ശേഷമാണ് പ്രസാദും പ്രമോദും ബാക്കി മദ്യം കഴിച്ചത്. കഴിച്ച മാത്രയില്‍ തന്നെ ഇരുവരും കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഇതോടെയാണ് തിഗിനായിയുടെ മരണത്തിലും സംശയമുണ്ടായത്.
എന്നാൽ സജിത്തിനെ കൊല്ലാനായി സന്തോഷ് മദ്യത്തിൽ വിഷം കലർത്തുകയായിരുന്നു എന്ന് പിന്നീട് അന്വേഷണ സംഘത്തിന് വ്യക്തമായി. തന്റെ ഭാര്യയായും സഹോദരിയെയും സജിത്തിന് ബന്ധം ഉണ്ട് എന്ന   സംശയത്തെ തുടർന്നാണ് സജിത്തിനെ കൊല്ലാൻ സന്തോഷ് പദ്ധതി ആസൂത്രണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button