Latest NewsNattuvartha

അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ അറസ്ററ് ചെയ്തു

പിടിവലിക്കിടെ നിലത്തുവീണ അമ്മയെ മകൻ കൊലപ്പെടുത്തുകയായിരുന്നു

നെയ്യാറ്റിൻകര: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ അറസ്ററ് ചെയ്തു തൊഴുക്കൽ പുതുവൽ പുത്തൻവീട്ടിൽ എസ്.ശ്രീലത (45) മരിച്ച സംഭവത്തിലാണു മകൻ വി.മണികണ്ഠൻ(മോനു– 22) പൊലീസ് പിടിയിലായത്. മദ്യം വാങ്ങാൻ രൂപ ആവശ്യപ്പെട്ടപ്പോൾ കൊടുത്തില്ലെന്ന പേരിലുണ്ടായ വഴക്കാണു കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്. പണത്തിനു വേണ്ടി അമ്മയുമായി പിടിവലി നടക്കുന്നതിനിടയിൽ നിലത്തുവീണ ശ്രീലതയെ മണികണ്ഠൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആദ്യഭർത്താവ് വിക്ടറുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭർത്താവ് മണിയനോടും മകൻ മണികഠ്ണനോടും ഒപ്പം കഴിയുകയായിരുന്നു. മദ്യപിച്ചുള്ള ബഹളം ആ വീട്ടിലെ നിത്യസംഭവമായിരുന്നതിനാൽ സംഭവസമയത്ത് ആരും അവിടേക്ക് നോക്കിയില്ല. കഴിഞ്ഞ വ്യാഴം ഉച്ചക്കായിരുന്നു സംഭവം. അമ്മ മരിച്ച വിവരവും പൊലീസിൽ വിളിച്ചറിയിച്ചതു മണികണ്ഠനായിരുന്നു.

ഹൃദയാഘാതം കൊണ്ടാണ് അമ്മ മരിച്ചതെന്നാണു മകൻ പൊലീസിനോടു പറഞ്ഞത്. സംസാരത്തിലും പെരുമാറ്റത്തിലും കണ്ട അസ്വാഭാവികത പൊലീസ് ശ്രദ്ധിച്ചു. അതോടെ, മകനും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിൽ ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണു മരണകാരണമെന്നു കണ്ടെത്തി. തുടർന്ന് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ ചവിട്ടേറ്റാണ് അമ്മ മരിച്ചതെന്ന് മണികണ്ഠൻ സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button