തിരുവനന്തപുരം: ബ്രൂവറി അനുമതി റദ്ദാക്കിയതിലൂടെ സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്ത് വന്നുവെന്നും പ്രതിക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന്റെ അറിവോടെ കൂടുതല്‍ അഴിമതകള്‍ നടന്നിട്ടുണ്ടെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവാണ് റദ്ദാക്കിയത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments