
തിരുവനന്തപുരം: എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് രാജിവയ്ക്കുന്ന വരെ യുഡിഎഫ് സമരം തുടരുമെന്ന് രമേശ് ചെന്നിത്തല. ബ്രൂവറിക്കും ഡിസ്റ്റലറികള്‍ക്കും നല്കിയ അനുമതി റദ്ദാക്കിയ നടപടിയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട വലിയ അഴിമതിയാണ് നടന്നത് എന്ന കാര്യത്തില്‍ സംശയം ഇല്ല. എല്ലാ നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും സ്വന്തക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ അപേക്ഷ എഴുതിവാങ്ങിയാണ് ലൈസന്‍സിനുള്ള അനുമതി നല്‍കിയതെന്ന് ചെന്നിത്തല വ്യക്തമാക്കി.
1999ലെ ഉത്തരവ് നിലനില്ക്കുമ്പോള് അത് മാറ്റാതെ ഇങ്ങനെ ലൈസന്‍സ് കൊടുക്കാന്‍ പാടില്ല എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. ഏഴ് മാസവും എട്ട് ദിവസവും എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ഉറങ്ങിയത് ഡീല്‍ ഉറപ്പിക്കാനാണ്. കട്ടമുതല് തിരികെ നല്‍കിയത് കൊണ്ട് മോഷണകുറ്റം ഇല്ലാതാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments