അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണ റാലി വേദിക്കരില്‍ പ്രചരണ പോസ്റ്ററിനു സമീപം പരസ്യമായി മന്ത്രി ശംഭു സിങ് ഖതേസര്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. എന്നാല്‍ ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പഴയ കീഴവഴക്കത്തിന്റെ ഭാഗമാണിതെന്നും മൂത്രമൊഴിക്കാനുള്ള സ്ഥലത്തുതന്നെയാണ് താന്‍ അതുചെയ്തത് എന്നും മന്ത്രി പ്രതികരിച്ചു. കൂടാതെ വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാന്‍ കിലോമീറ്ററുകള്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നും ശംഭുസിങ് പറഞ്ഞു.സ്വഛ് ഭാരത് മിഷന്‍ പ്രധാന പദ്ധതിയായി മോദി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കെ ബി.ജെ.പി മന്ത്രിമാര്‍തന്നെ പൊതുസ്ഥലത്ത് മൂത്രവിസര്‍ജനം നടത്തിയതും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിനു സമീപം മൂത്രമൊഴിച്ചതും വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്.
Post Your Comments