
ചെട്ടികുളങ്ങര: പതിവായി പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന മകനെ പിടികൂടാൻ പോലീസ് നിർദ്ദേശ പ്രകാരം എത്തിയ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണമ്മയെയാണ് (51) പോലീസ് നോക്കി നിൽക്കേ യുവാവ് ദാരുണമായ് മർദ്ദിച്ചത്.
പേള കുറ്റിയിൽ തോപ്പിൽ ഷിബു പതിവായി പിതാവിനെ ക്രൂരമർദ്ദനങ്ങൾക്കിരയാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതിയെ തുടർന്നാണ ്പോലീസും പോലീസ് വിളിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റെും എത്തിയത്.
പരിക്കേറ്റ് വീട്ടിൽ കിടന്ന വയോധികനെ പോലീസ് ജീപ്പിലേക്ക് മാറ്റുന്നതിനിടെയാണ് ഷിബു കൃഷ്ണമ്മയെ മർദ്ദിച്ചത്. പരിക്കേറ്റ കൃഷ്ണമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments