
സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ.ടി. ജലീല്‍ . പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി ജലീല്‍ കോഴിക്കോട് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി നിലാപാട് അറിയിച്ചിരുന്നു . ഏതു വിധിയായാലും നടപ്പാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ നിലപാടു സ്വീകരിച്ച സര്‍ക്കാര്‍ എങ്ങനെ പുനഃപരിശോധന ഹര്‍ജി നല്‍കും. അതു കോടതിക്കു നല്‍കിയ ഉറപ്പിനു വിരുദ്ധമാകും. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments