പാപനാശകനായ ശ്രീ അയ്യപ്പ സ്വാമി ദെെവമല്ലെന്ന് സ്ഥാപിച്ച് അതിന് വിശദീകരണങ്ങളും നല്‍കി ഇപ്പോഴത്തെ കാശി മഠാധിപതിയായ സ്വാമി സംയമീന്ദ്ര തീർത്ഥ. 2 മിനിട്ടോളം ദെെര്‍ഘ്യമുളള കോങ്കണി ഭാഷയിലുളള പ്രഭാഷണത്തിലാണ് കാശിമഠാധിപതി വിവാദമുയര്‍ത്തുന്ന പ്രസ്താവനകള്‍ പങ്ക് വെച്ചിരിക്കുന്നത്. എന്തിനാണ് എല്ലാവരും മലയില്‍ പോകുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. അയ്യപ്പന്‍ എന്നൊരു ദെെവമില്ലെന്നും ദേവഗണം മാത്രമാണെന്നും ശ്രീ.ശാസ്താവില്‍ ലയിച്ച് ചേര്‍ന്നതാണ് പന്തളം രാജകുമാരനായ അയ്യപ്പനെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നു. ശബരിമലയില്‍ വിശ്വാസികള്‍ നാളുകളായി അനഷ്ഠിച്ച് വരുന്ന ആചാരമുറകളേയും മഠാധിപതി ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കറുത്ത വസ്ത്രവും മാലയുമൊന്നും നമ്മുടെ സമുദായത്തിന് ചേര്‍ന്നതല്ലെന്നും ഒപ്പം നെയ്യ് നിവേദിക്കുന്ന ആചാരങ്ങളെക്കുറിച്ചും വീഡീയോയില്‍ പ്രതിപാദിക്കുന്നുണ്ട്.
കാശിമഠാധിപതി കാശിമഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥ നടത്തിയ പ്രഭാഷണങ്ങളുടെ വിവരണകുറിപ്പ്….
നിങ്ങള്‍ എവിടെ വേണമെങ്കിലും എടുക്ക് .. കേരളം എടുത്തുനോക്കു, ദൈവം എന്നുപറഞ്ഞാല്‍ ശബരിമല . ഞങ്ങള്‍ക്ക് മനസിലാകുന്നില്ല .അത് ദൈവം അല്ല. ഭാഗവതം ഞാന്‍ വായിച്ചിട്ടുണ്ട് ,ഏത് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല . ശിവനും ,ശങ്കരനും ,ഹരഹര പുത്രന്‍ എന്ന് .ഏത് പുരാണത്തില്‍ ഉണ്ട് ഇത്. അത് ദൈവം അല്ല ,അവര്‍ പറയുന്നു അത് ഇത് എന്നൊക്കെ .
ഞങ്ങള്‍ക്ക് സമുദായത്തിന് പറഞ്ഞിട്ടുള്ളതല്ല .കറുത്ത മുണ്ട് ,മാല ഇത് എല്ലാം. നിങ്ങളുടെ വെങ്കട്ടരമണന് നെയ്യ് കൊടുക്കില്ല , അവിടെ കൊണ്ട് കൊടുക്കും . മനസ്സിലായോ ? കുറെ ആളുകള്‍ അവിടെ പോകുന്നുണ്ട് എന്തിനെന്ന് അറിയില്ല .ബോംബെയില്‍ നിന്നും വരുന്നു എല്ലാവര്‍ഷവും ഞങ്ങള്‍ അമ്പലമേട് (എറണാകുളം ജില്ല) ഉള്ളപ്പോള്‍ . ഞങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ഏതു പുരാണത്തില്‍ ഉണ്ട്.-സ്വാമി ചോദിക്കുന്നു. പുരാണത്തില്‍ ഇല്ലാത്ത അയ്യപ്പനെ ആരാധിക്കുന്നതിന്റെ സാങ്കേതികത്വമാണ് ചോദ്യം ചെയ്യുന്നത്.
https://youtu.be/ybIC7QfycYg
താരകബ്രഹ്മവും പരമാത്മസ്വരൂപനുമായ ഭഗവാന്‍ ശ്രീ ധര്‍മശാസ്താവാണ് ശബരിമലയിലെ പ്രധാന മൂര്‍ത്തിയെന്നാണ് വിശ്വാസം.. പത്മാസനത്തിലിരുന്ന് തപസ് ചെയ്യുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. വിഷ്ണു അവതാരമായ പരശുരാമനാണ് ഇവിടെ മഹാദേവന്‍ നല്‍കിയ ധര്‍മശാസ്താവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചതെന്നു വിശ്വാസം. ശൈവ-വൈഷ്ണവ തേജസായ ഹരിഹരപുത്രനെന്നാണ് ധര്‍മശാസ്താവിനെ സങ്കല്പിച്ചിരിക്കുന്നത്. ഇതകൊണ്ട് തന്നെ ശൈവ-വൈഷ്ണ ഭക്തര്‍ ശബരിമലയിലേക്ക് ഒഴുകിയെത്തുന്നു. ഈ വിശ്വാസത്തെയാണ് കാശി മഠാധിപതി ചോദ്യം ചെയ്യുന്നത്.
അദ്ദേഹം പരബ്രഹ്മസ്വരൂപനായ ലോകനാഥന്‍ തന്നെയാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശനിമൂലമുള്ള ദുരിതങ്ങളെ ഇല്ലാതാക്കി ആരോഗ്യവും ഐശ്വര്യവും മോക്ഷവും ലഭിക്കുവാന്‍ ശനീശ്വരനായ ശബരിമല ശാസ്താവിനെ ദര്‍ശിച്ചു നെയ്യഭിഷേകം നടത്തിയാല്‍ മതിയെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. പന്തളരാജകുമാരനായ അയ്യപ്പന്‍ ശബരിമലയിലെ ശ്രീ ധര്‍മശാസ്താവില്‍ ലയിച്ചു ചേര്‍ന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിഷയം വലിയ ചര്‍ച്ചചെയ്യപ്പെടുകയും അതിന്‍റെ പേരില്‍ വിവിധ പ്രതിഷേധങ്ങളും നടക്കുന്ന ഈ കാലയളവിലാണ് കാശിമഠാധിപതിയുടെ വിവാദമുയര്‍ത്തുന്ന വെളിപ്പെടുത്തലുകള്‍.
Post Your Comments