Latest NewsKerala

ശബരിമല വിഷയം സുപ്രീംകോടതി വിധി, ഹിന്ദുമതത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നത് ഗൗഡ സരസ്വത ബ്രഹ്മണ മഹാസഭ

കൊച്ചി  :  ശബരിമല ശ്രീ ധര്‍മ്മാശാസ്ത്ര ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങള്‍ മാറ്റിമറിക്കാനുളള സുപ്രീം കോടതിയുടെ വിധി ഹിന്ദുമതത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ തന്നെ അട്ടിമറിക്കുന്നതാണെന്നും ഹിന്ദുമതത്തെ നശിപ്പിക്കാന്‍ ഹേതുവാകുന്നതുമാണെന്ന് കേരള ഗൗഡ സരസ്വത ബ്രഹ്മണ മഹാസഭ.

കേരളത്തില്‍ ഹിന്ദുക്ഷേത്രങ്ങളില്‍ വൃതത്തോടെ പരിപാലിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളാണ് ക്ഷേത്രത്തെ ചെെതന്യവത്താക്കി നിലനിര്‍ത്തുന്നതെന്നും ക്ഷേത്തിലെ മര്‍മ്മ പ്രധാനമായ വൃതശുദ്ധിയുടെ വിഷയത്തില്‍ സുപ്രീം കോടതിയെടുത്ത നിലപാട് ദൂരവ്യാപകമായ സംസ്ക്കാരിക അധപതനമാണ് ഹിന്ദു സമാജത്തില്‍ സൃഷ്ടിക്കപ്പെടുകയെന്നും മഹാസഭ അറിയിച്ചു.

വിധി പുനപരിശോധനാ വിധേയമാക്കണമെന്ന് സഭ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ക്ഷേത്രത്തെ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാ ഹിന്ദു സംഘടനകളും അണിചേരണമെന്നും ആ വരിയില്‍ ഗൗഡ സരസ്വത ബ്രഹ്മണ മഹാസഭ എല്ലാ സഹായ സഹകരണങ്ങളും നല്‍കി ഒപ്പം ചേരുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button