KeralaLatest News

ഇന്ധനവില വര്‍ദ്ധിച്ചത് ഗുണമായത് ഉദ്യോഗസ്ഥ മേധാവികള്‍ക്ക്; മുന്‍കൂര്‍ അനുവാദമില്ലാതെ വിമാനയാത്രനടത്താന്‍ അനുമതി

തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക

തിരുവനന്തപുരം: സംസാഥാനത്ത് ഇന്ധനവില ഉയരുന്നത് ആശങ്കയോടെയാണ് സാധാരണക്കാര്‍ നോക്കിക്കാണുന്നത്. എന്നാല ്# ഇന്ധനവില വര്‍ദ്ധവില്‍ പ്രയോജനമുണ്ടായത് ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ്. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അനുവാദമില്ലാതെ വിമാനയാത്രനടത്താന്‍ അനുമതി.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്നത്. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെയും വകുപ്പുമേധാവികളുടെയും അഭ്യര്‍ഥന കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവിനയോഗ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഉത്തരവില്‍ വ്യക്തമാക്കി. നിലവില്‍, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്കുമാത്രമാണ് വിമാനയാത്ര അനുവദിച്ചിരുന്നത്.

തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക. അടിയന്തര ആവശ്യങ്ങള്‍ക്ക് വിമാനയാത്ര നടത്തിയശേഷം അനുമതി തേടുന്നതാണ് ഇപ്പോഴത്തെ പതിവ്. വിമാനയാത്ര അനുവദിക്കുന്നത് ചെലവുകുറയ്ക്കുകയേ ഉള്ളൂവെന്നാണ് ധനവകുപ്പിന്റെ ന്യായീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button