KeralaLatest NewsIndia

ദേവസ്വം ബോർഡിൽ അഹിന്ദുക്കൾ: വ്യാജവാര്‍ത്തയാണെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിവുകളോടെ ചാനൽ

ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും മന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും വാർത്ത പുറത്തു കൊണ്ടുവന്ന ജനം ടി വി

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിന്റെ ഉന്നത സ്ഥാനത്ത് അഹിന്ദുക്കളെ നിയമിക്കാന്‍ ആക്ടില്‍ ഭേദഗതി ചെയ്തു എന്നവാര്‍ത്തക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നും മന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും വാർത്ത പുറത്തു കൊണ്ടുവന്ന ജനം ടി വി .

ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേക്ക് ഹിന്ദുവിനെ നിയമിക്കണമെന്നത് ഭേദഗതി ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.

http://www.niyamasabha.org/codes/14kla/bills/pub/144%20mal.pdf

https://kerala.gov.in/documents/10180/ad67c77b-ef19-4c92-a030-7ca91bd9c337

ഇത് വ്യക്തമാക്കാന്‍ ജൂണ്‍ നാലാം തീയതിയിലെ ഭേദഗതി ബില്ലിലെ രണ്ടാം പേജും കടകംപള്ളി സുരേന്ദ്രന്‍ സ്‌ക്രീന്‍ഷോട്ടായി നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി നല്‍കിയത് നിയമസഭയില്‍ നല്‍കിയ ബില്ലിന്റെ പകര്‍പ്പാണെന്നും, ബില്ല നിയമമാക്കിയ ഗസറ്റ് വിജ്ഞാപനമാണ് വാര്‍ത്തയായതെന്നും വ്യക്തമാക്കി. കടകംപള്ളി തെറ്റിദ്ധാരണ പരത്തുകയാണെന്ന വാദവുമായി വാര്‍ത്ത പുറത്തുവിട്ട ചാനല്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡില്‍ നിയമിക്കപ്പെടുന്നവര്‍ ഹിന്ദുക്കളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് സര്‍ക്കാര്‍ ഭേദഗതി വരുത്തിയെന്ന വാര്‍ത്ത ജനം ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ ആറാം തീയതിയിലെ ഗസറ്റഡ് വിജ്ഞാപനം സഹിതമായിരുന്നു വാര്‍ത്ത. സെക്ഷന്‍ -29 ലെ സബ് സെക്ഷന്‍- 2 പ്രകാരം ഈ പദവിയില്‍ നിയമിക്കുന്ന ആള്‍ ഹിന്ദു ആയിരിക്കണമെന്ന് വ്യവസ്ഥ എടുത്തുകളഞ്ഞു കൊണ്ടുള്ള ഉത്തരവ് ഹിന്ദുവിരുദ്ധമെന്ന ആക്ഷേപവും ഉയര്‍ന്നു.

ഇതേ തുടര്‍ന്ന് വാര്‍ത്ത് വ്യാജമാണെന്നും, നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കി.
ജൂണ്‍ ആറിന് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് കടകംപള്ളിയുടെ വെല്ലുവിളി. 

എന്നാല്‍ ജൂലൈ ആറിന് ഗസ്റ്റ് പ്രഖ്യാപനത്തില്‍ ഹിന്ദു എന്ന പദം ഒഴിവാക്കിയെന്ന വാര്‍ത്തയ്ക്ക് ജൂണിലെ ബില്ലിന്റെ പകര്‍പ്പ് കാണിച്ച് എങ്ങനെ വിശദീകരണം നല്‍കാനാവും എന്നാണ് ചോദ്യം. ചാനലിന്റെ വാദങ്ങൾ ഇങ്ങനെ, ‘ ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്ഡില്‍‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. ആ പുതിയ വകുപ്പില്‍ പറയുന്നതിനിങ്ങനെ – കമ്മീഷണറുടെ നിയമനം – സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ് എന്നും മന്ത്രി പറയുന്നു. 

നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണം. യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ മേല്‍പറഞ്ഞ ഭാഗം ഇതിനൊപ്പം ചേര്‍ക്കുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരെ‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിപ്പെടുത്തുന്നു. 

തുടർന്ന് പോസ്റ്റിൽ മന്ത്രി ഒരു സ്ക്രീൻ ഷോട്ടും ഇട്ടിട്ടുണ്ട് . എന്നാൽ ഇത് ജൂൺ നാലാം തീയതിയിലെ ഭേദഗതി ബില്ലിലെ ഭാഗമാണ് .. ഇതിലെ രണ്ടാം പേജാണ് കടകമ്പള്ളി സ്ക്രീൻഷോട്ടായി കൊടുത്തിരിക്കുന്നത്. ബില്ലിന്റെ പൂർണരൂപം ഇവിടെ, ജൂൺ ആറിനു നിയമസഭയിൽ അവതരിപ്പിച്ച ബിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് ജൂലൈ ആറിലെ നിയമം ഒളിച്ചു വയ്ക്കുന്ന മന്ത്രി ജനം ടിവിക്കെതിരെ കേസെടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. കടകമ്പള്ളി പോസ്റ്റ് ചെയ്ത സ്ക്രീൻ ഷോട്ട് ഉൾപ്പെടുന്ന ബില്ലിൽ ഭേദഗതി ഔദ്യോഗികമായി അവതരിപ്പിച്ചതും കടകമ്പള്ളി തന്നെയാണ് ..ചാനൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button