
കൊച്ചി: ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നീരീക്ഷണം തുടരുമെന്ന് തീരസംരക്ഷണ സേന. ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ചപ്പോള്‍ ഏറ്റവും ആശങ്കയുണര്‍ന്നത് തീരങ്ങളിലാണ്.750 ലധികം യന്ത്രബോട്ടുകള്‍ ആഴക്കടലില്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് തന്നെ കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലുകള്‍ 70 നോട്ടിക്കല്‍ മൈല്‍ ദൂരെ എത്തി.
ബോട്ടുകളെയും വള്ളങ്ങളെയും കൃത്യമായി നീരീക്ഷിച്ച ശേഷം മുന്നറിയിപ്പ് നല്‍കി. ഒമാൻ യെമൻ ഭാഗത്ത് ഡോണിയര്‍ വിമാനങ്ങളെത്തി മുന്നറിയിപ്പ് നല്‍കി. നാല് വിമാനങ്ങളാണ് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനും നിയോഗിച്ചത്. ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കിയത്. കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കേന്ദ്രത്തില്‍ നിന്നും റേഡീയോ ഫ്രീക്വൻസി വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു.
Post Your Comments